രാവിലെ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വീടിന് പുറക് വശത്തെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ (Kattappana) ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ. ജാർഖണ്ഡ് (Jharkhand) സ്വദേശികളായ മുൻഷി ബസ്രയുടെയും അൽബീനയുടെയും മകള്‍ പ്രീതിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മേട്ടുക്കുഴിയിലെ ഒരു ഏലത്തോട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.
Read More : ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച പ്രതികള്‍ പിടിയില്‍, അറസ്റ്റ് സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷം
- Read More:കൊച്ചിയിൽ ട്രാൻസ്ജെൻഡര്‍ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം
മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയും മാതാപിതാക്കളും തോട്ടം ജോലിക്കായി ഇവിടെയത്തിയത്. രാവിലെ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പുറക് വശത്തായിട്ടായിരുന്നു മൃതദേഹം. ഇതിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസില്‍ വിവരം അറയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
