Asianet News MalayalamAsianet News Malayalam

വിവാഹത്തിന് തലേദിവസം യുവതി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ: ആത്മഹത്യയെന്ന് സംശയം

അടുത്ത ദിവസം സ്വർഗയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതാണ്. ആത്മഹത്യയാണെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം

Girl found dead in pond the day before her marriage
Author
Kolathara, First Published Nov 10, 2021, 11:10 AM IST

കോഴിക്കോട്: കൊളത്തറയിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തറ കണ്ണാട്ടിക്കുളത്ത് ഇന്ന് രാവിലെയാണ് സുനിൽകുമാറിന്റെ മകൾ സ്വർഗ്ഗയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസ്സായിരുന്നു. അടുത്ത ദിവസം സ്വർഗയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതാണ്. ആത്മഹത്യയാണെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മരണത്തിൽ കോഴിക്കോട് നല്ലളം പൊലീസ് അന്വേഷണം ആരംഭിച്ചു. 

Follow Us:
Download App:
  • android
  • ios