കുടയും ബാഗും പാലത്തില്‍ വച്ച ശേഷം ചാടുകയായിരുന്നു. 

കൊച്ചി: അരൂർ പാലത്തിൽ നിന്ന് വിദ്യാർത്ഥിനി കായലിലേക്ക് ചാടി. എരമല്ലൂർ സ്വദേശിനി ജിസ്ന ജോൺസൺ (20 ) ആണ് കായലില്‍ ചാടിയത്. കലൂർ ടിടിസി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ‍്യൂട്ടിലെ ഡ്രാഫ്റ്റ്മാൻ സിവിൽ വിദ്യാർത്ഥിനിയാണ് ജിസ്ന. 
രാവിലെ എട്ടുമണിയോടെയാണ് സംഭവം. 

കുടയും ബാഗും പാലത്തില്‍ വച്ച ശേഷം പെണ്‍കുട്ടി കായലിലേക്ക് ചാടുകയായിരുന്നു. പെണ്‍കുട്ടി കായലില്‍ ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരാണ് വിവരം പൊലീസിലും ഫയർ ഫോഴ്സിലും കൈമാറിയത്. പെൺകുട്ടിക്കായി കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്കൂബ ടീം അടക്കം തെരച്ചിൽ തുടങ്ങി.