എറണാകുളം പിറവത്ത് വീട് കുത്തിത്തുറന്ന് മോഷണം. മുപ്പത് പവന്റെ സ്വർണ്ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും കവർന്നു.

കൊച്ചി: എറണാകുളം പിറവത്ത് വീട് കുത്തിത്തുറന്ന് മോഷണം. മുപ്പത് പവന്റെ സ്വർണ്ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും കവർന്നു. പിറവം മണീട് നെച്ചൂരിൽ ഐക്കനാംപുറത്ത് ബാബു ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രി 8.30 നും 10.30 നും ഇടയിലായിരുന്നു സംഭവം. വീട്ടുകാർ നെച്ചൂർ പള്ളിയിൽ പെരുന്നാളിന് പോയ സമയത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. പിറവം പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ വർഷവും പെരുന്നാൾ ദിവസം നെച്ചൂരിൽ സമാനമായ രീതിയിൽ മോഷണം നടന്നിട്ടുണ്ട്. പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates