സ്വര്‍ണ്ണം വിൽക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ബില്ലിൽ താൽപര്യം ഇല്ലാത്ത അവസ്ഥയാണ്. സ്വർണ വ്യാപാരത്തിൽ ഭൂരിഭാഗവും ഇപ്പോൾ ഔദ്യോഗിക മേഖലക്ക് പുറത്താണ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിപണിയിൽ വൻ ചോര്‍ച്ചയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി വന്നതോടെ സ്വര്‍ണ്ണം വിൽക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ബില്ലിൽ താൽപര്യം ഇല്ലാത്ത അവസ്ഥയാണ്. സ്വർണ വ്യാപാരത്തിൽ ഭൂരിഭാഗവും ഇപ്പോൾ ഔദ്യോഗിക മേഖലക്ക് പുറത്താണ് നടക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. സ്വര്‍ണ വിപണിയിലെ നികുതി ചോര്‍ച്ച സംബന്ധിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി. 

 സ്വർണ വിപണിയിൽ നടക്കുന്നത് വൻ തട്ടിപ്പാണ് നടക്കുന്നതെന്ന് പ്രതിപക്ഷത്തിന് വേണ്ടി വിഡി സതീശൻ വാദിച്ചു. ജിഎസ്ടി ഇനത്തിൽ സ്വര്‍ണത്തിൽ നിന്ന് കിട്ടേണ്ട നികുതിയിൽ പകുതി പോലും കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. 3000 കോടി കിട്ടേണ്ടിടത്ത് 300 കോടി മാത്രം ആണ് കിട്ടിയത്. കേരളത്തിൽ സ്വർണ വിപണിക്ക് പിന്നിൽ ഉള്ളത് അധോലോകമാണെന്നും വിഡി സതീശൻ ആരോപിച്ചു. 

അവിശ്വനീയ രീതിയിൽ ആണ് കേരളത്തിലേക്ക് സ്വർണ്ണം എത്തുന്നത് എന്ന് വിഡി സതീശൻ. നികുതി വകുപ്പ് നോക്കു കുത്തിയാണ്. സ്വർണ തട്ടിപ്പ് നടക്കുന്പോൾ നികുതി വകുപ്പിന് ഒന്നും ചെയ്യാനാകുന്നില്ലെന്നും വിഡി സതീശൻ ആരോപിച്ചു. 

കസ്റ്റംസ് തട്ടിപ്പിൽ ഇടപെടുന്നുണ്ടെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. നികുതി വകുപ്പ് അനങ്ങുന്നില്ല എന്ന ആരോപണം ശരിയല്ല. നികുതി വകുപ്പിന് നിയമ പരമായി ഇടപെടാൻ പരിമിതിയുണ്ടെന്നും തോമസ് ഐസക് വിശദീകരിച്ചു. ജിഎസ്ടി നിയമ പ്രകാരം സ്വർണ്ണം കൊണ്ടു വരാൻ ബില്ല് പോലും വേണ്ട. അതാണ് പ്രശനം. നിയമത്തിൽ മാറ്റം വരുത്തിയാൽ മാത്രമേ സംസ്ഥാനങ്ങൾക്ക് ഇടപെടാൻ ആകൂ എന്നും ധനമന്ത്രി പറഞ്ഞു. 

കേരളം അധോലോകത്തിന്റെ കേന്ദ്രമാകുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി