കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരിൽ നിന്നും അരക്കിലോ സ്വർണം പിടികൂടി. പൊലീസാണ് രണ്ട് യാത്രക്കാരിൽ നിന്നായി സ്വർണം പിടികൂടിയത്. ഷൂവിനൊള്ളിൽ ഒളിപ്പിച്ചും വായ്ക്കുള്ളിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
മലപ്പുറം: കരിപ്പൂരിൽ സ്വർണവേട്ട. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരിൽ നിന്നും അരക്കിലോ സ്വർണം പിടികൂടി. പൊലീസാണ് രണ്ട് യാത്രക്കാരിൽ നിന്നായി സ്വർണം പിടികൂടിയത്. ഷൂവിനൊള്ളിൽ ഒളിപ്പിച്ചും വായ്ക്കുള്ളിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഷൂവിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്തിയ കോഴിക്കോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷയെ പൊലീസ് പിടികൂടി. സ്വർണവുമായി പിടിയിലായ, കാസർകോട് സ്വദേശി അബ്ദുൽ അഫ്സൽ വായ്ക്കുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
