കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താൻ ശ്രമിച്ച കോഴിക്കോട് സ്വദേശി പിടിയിൽ . മൂന്നേകാൽ കിലോ സ്വര്‍ണ്ണം തരി രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. ഒരു കോടി രൂപയോളം വിലവരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. എയര്‍ കസ്റ്റംസ് ഇന്‍റലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണക്കടത്ത് പിടികൂടിയത്. 

കോഴിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദുബൈയിൽ നിന്നാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്.