Asianet News MalayalamAsianet News Malayalam

സ്വർണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക

സ്വപ്നയെ അറിയില്ലെന്നും താനാരുടെയും ഇടനിലക്കാരിയല്ലെന്നും ദിവ്യ പ്രതികരിച്ചു. ഏഴ് മണിക്കൂർ നീണ്ട കസ്റ്റംസിൻ്റെ ചോദ്യം ചെയ്യലിന് ശേഷമാണ് ദിവ്യയുടെ പ്രതികരണം.
 

gold smuggling case advocate about customs questioning
Author
Thiruvananthapuram, First Published Mar 8, 2021, 8:28 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് അഭിഭാഷക എസ് ദിവ്യ. തൻ്റെ പേരിലെടുത്ത സിമ്മിൽ നിന്ന് പോയ ഒരു കോളിനെ കുറിച്ചാണ് കസ്റ്റംസ് തിരക്കിയത്. ടെലികോളറായ സുഹൃത്താണ് ഫോൺ ഉപയോഗിച്ചിരുന്നത്. സ്വപ്നയെ അറിയില്ലെന്നും താനാരുടെയും ഇടനിലക്കാരിയല്ലെന്നും ദിവ്യ പ്രതികരിച്ചു. ഏഴ് മണിക്കൂർ നീണ്ട കസ്റ്റംസിൻ്റെ ചോദ്യം ചെയ്യലിന് ശേഷമാണ് ദിവ്യയുടെ പ്രതികരണം.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കരമന സ്വദേശിയായ ദിവ്യയോട് ഫോണുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാസ്പോർട്ട് എന്നിവ ഹാജരാക്കാൻ കസ്റ്റംസ് ഇന്ന് ആവശ്യപ്പെട്ടിരുന്നു. സ്വർണക്കടത്ത്, ഡോളർ ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസിൽ ആണ് മൊഴി എടുക്കുത്തത്. എന്നാൽ കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും അടുത്തിടെ ലഭിച്ച സിം കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായാനാണ് കസ്റ്റംസ് വിളിപ്പിച്ചതെന്നുമാണ് അ‍ഡ്വക്കേറ്റ് ദിവ്യ വ്യക്തമാക്കിയിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios