Asianet News MalayalamAsianet News Malayalam

സ്വര്‍ണക്കടത്ത് കേസ്: ദുബൈയിലുള്ള രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് കസ്റ്റംസ്

കളളക്കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റാണ് പ്രവർത്തിക്കുന്നത് . ഒരു സംഘം ആളുകളാണ് കള്ളക്കടത്തിനായി പണം മുടക്കുന്നതെന്നും കസ്റ്റംസ് 

Gold smuggling case customs findings  court
Author
Kochi, First Published Aug 11, 2020, 11:30 AM IST

കൊച്ചി: ദുബൈയിലുള്ള രണ്ട് പേരെ കൂടി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനുണ്ടെന്ന് കസ്റ്റംസ്. കേസിൽ ഇത് അത്യാവശ്യമാണെന്നും കസ്റ്റംസ് കോടതിയിൽ അറിയിച്ചു. ഇതിനുള്ള നടപടികൾ തുടരുകയാണ്. കളളക്കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റാണ് പ്രവർത്തിക്കുന്നത് . ഒരു സംഘം ആളുകളാണ് കള്ളക്കടത്തിനായി പണം മുടക്കുന്നതെന്നും കസ്റ്റംസ് കോടതിയിൽ വിശദീകരിച്ചു .

പണം ഹവാലാ മാർഗത്തിലൂടെയാണ് ഗൾഫിൽ എത്തുന്നത്. ഇതിന് സ്വ‍ർണം വാങ്ങി അയക്കുന്നു, ഇതാണ് ,സംഘത്തിന്‍റെ രീതിയെന്നും കസ്റ്റംസ് പറഞ്ഞു. സ്വർണക്കടത്തുകേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹ‍ർ‍ജികൾ വിധി പറയാനായി മാറ്റി.

Follow Us:
Download App:
  • android
  • ios