വലിയ സ്വാധീനങ്ങളാണ് സ്വപ്ന സുരേഷിന് ഉള്ളത്. ഈ സ്വാധീനം ഉപയോഗിച്ചു സ്വപ്ന നിരവധിപേരെ ഭീഷപ്പെടുത്തിയതിനു തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയിൽ 

കൊച്ചി: അധികാര ഇടനാഴിയിൽ വലിയ സ്വാധീനം ഉള്ളയാളാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷെന്ന് കസ്റ്റംസ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് കസ്റ്റംസ് സ്വപ്നക്കെതിരെ റിപ്പോര്‍ട്ട് നൽകിയത്. കേരളാ പൊലീസിലും വലിയ സ്വാധീനമാണ് സ്വപ്ന സുരേഷിനുള്ളത്. ഇത് ഉപയോഗിച്ച് സ്വപ്ന പലരേയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് റിപ്പോര്‍ട്ടിലുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വപ്നയുടെ ജാമ്യ ഹർജിയെ എതിർത്ത് നൽകിയ റിപ്പോർട്ടിലാണ് പരാമർശം.മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം വലിയ സ്വാധീനം സ്വപ്ന സുരേഷിനുണ്ടെന്ന് എൻഐഎ കോടതിയിൽ ഉദ്യോഗസ്ഥര്‍ അറിയിച്ചതിന് പിന്നാലെയാണ് കസ്റ്റംസും സ്വപ്നക്കെതിരെ റിപ്പോര്‍ട്ട് നൽകിയത്

സ്വർണക്കടത്തിൽ സ്വപ്നയ്ക്ക് നിർണായക പങ്ക്, മുഖ്യമന്ത്രിയുടെ ഓഫീസിലും വൻ സ്വാധീനമെന്ന് എൻഐഎ