സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് ആരോപണം. ക്രൈംബ്രാഞ്ചിന്‍റെ എഫ്ഐആര്‍ റദ്ദാക്കണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ ആവശ്യം. 

കൊച്ചി: ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ ഇഡി ഹൈക്കോടതിയിൽ. എന്‍ഫോഴ്സ്മെന്‍റിനെതിരായ ക്രൈംബ്രാഞ്ച് കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ഹൈക്കോടതി ഹര്‍ജി നല്‍കി. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് ആരോപണം. ക്രൈംബ്രാഞ്ചിന്‍റെ എഫ്ഐആര്‍ റദ്ദാക്കണമെന്നും കേസ് സിബിഐക്ക് കൈമാറണമെന്നുമാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ ആവശ്യം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്രൈംബ്രാഞ്ചിനെ കുരുക്കിലാക്കി ഇഡിയുടെ പുതിയ നീക്കം. കേസ് രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച രേഖകൾ വിളിച്ചു വരുത്തണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൻഫോഴ്‌സിമെന്റ് ഹർജിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.