സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ സയ്ദ് അലവി, മുഹമ്മദ് അൻവർ എന്നിവരെ കോടതി 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മൂന്നു പേർ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ. സ്വർണം വിറ്റഴിക്കാൻ ഇടനിലക്കാരായവരാണ് കസ്റ്റഡിയിൽ ഉള്ളത്. ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ സയ്ദ് അലവി, മുഹമ്മദ് അൻവർ എന്നിവരെ കോടതി 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred

സ്വർണ്ണക്കടത്തിൽ സമര പരിപാടികൾ മാറ്റി യുഡിഎഫ്, തീരുമാനം കൊവിഡ് വ്യാപന സാഹചര്യത്തിൽ

അതിനിടെ നയതന്ത്രചാനൽ വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിലെ മുഖ്യകണ്ണികളായ ജലാൽ, റമീസ് എന്നിവർ ഈമാസം ഒന്ന് രണ്ട് തീയതികളിൽ തലസ്ഥാനത്ത് ഉണ്ടായിരുന്നുവെന്ന നിർണ്ണായക വിവരം കസ്റ്റംസിന് ലഭിച്ചു. ഈ രണ്ട് പേർക്കുമൊപ്പം അൻവർ, ഷാഫി എന്നിവരും ഉണ്ടായിരുന്നു. മൂന്ന് മുറികളാണ് ഹോട്ടലിൽ മുഹമ്മദാലി എന്ന പേരിൽ ഇവർ ബുക്ക് ചെയ്തിരുന്നത്. ഇതിൽ ഒരു മുറി മാത്രമാണ് ഇവർ ഉപയോഗിച്ചത്. ഹോട്ടലിന് സമീപത്തുളള ഫ്ലാറ്റിലും ഇവർ തങ്ങിയിരുന്നു എന്നാണ് അന്വേഷണ ഏജൻസിക്ക് കിട്ടിയ വിവരം. ഈ ഫ്ലാറ്റിലാണ് എം ശിവശങ്കരൻ താമസിക്കുന്നത്. 

എം ശിവശങ്കറിനെതിരെ നടപടി ഉടൻ; സിപിഎം നേതാക്കളുമായി സ്ഥിതി ചർച്ച ചെയ്ത് മുഖ്യമന്ത്രി

സ്വപ്നയുടെ ഭർത്താവിന്റെ പേരിൽ ഇതേ ദിവസങ്ങളിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നു എന്ന വിവരം ഇന്നലെ പുറത്ത് വന്നിരുന്നു. ഈ ദിവസങ്ങളിൽ സ്വപ്നയുടെ ടവർ ലൊക്കേഷനും സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചാണ്. ഇതോടെ സെക്രട്ടറിയേറ്റിനടുത്തുളള ഫ്ലാറ്റും ഹോട്ടലും കേന്ദ്രീകരിച്ച് പ്രതികളെല്ലാം ചേർന്ന് ഗൂഢാലോചന നടത്തിയെന്ന കാര്യം ഇതോടെ വ്യക്തമാകുകയാണ്. അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വർണക്കടത്ത് കേസിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. 

പണം നൽകിയവരുടെ വിവരങ്ങൾ, ഡെപ്പോസിറ്റ് രേഖകൾ, സന്ദീപിന്റെ ബാഗിൽ നിന്ന് കണ്ടെത്തിയത് നിർണായക രേഖകൾ