കാറിൽ എംഡി എം എ കണ്ടെടുത്തതിനെ തുടർന്നാണ് നടപടി. പുന്നമടയിൽ ഹൗസ് ബോട്ടിൽ പാർട്ടിക്കെത്തിയതാണ് അനീഷ്.  

ആലപ്പുഴ: ഗുണ്ടാ നേതാവ് മരട് അനീഷിനെ ആലപ്പുഴയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിൽ എംഡി എം എ കണ്ടെടുത്തതിനെ തുടർന്നാണ് നടപടി. പുന്നമടയിൽ ഹൗസ് ബോട്ടിൽ പാർട്ടിക്കെത്തിയതാണ് അനീഷ്. 

17 പേരാണ് ആകെ കസ്റ്റഡിയിലായിരിക്കുന്നത്. അനീഷ് വന്ന ബെൻസ് കാറിലായിരുന്നു ലഹരിമരുന്ന്. 

Read Also: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അപ്പീൽ സമര്‍പ്പിച്ചു

നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു (Actress Attack Case). മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. നേരത്തെ ഈ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. തെളിവ് ശേഖരിക്കുന്ന ഘട്ടത്തിൽ ഇടപെടാൻ കോടതിയ്ക്ക് അധികാരമില്ലെന്നും വിചാരണ ഘട്ടത്തിൽ മാത്രമാണ് തെളിവ് കോടതിയ്ക്ക് പരിശോധിക്കാനാവൂവെന്നുും ക്രൈംബ്രാഞ്ച് വാദിക്കുന്നു. ദൃശ്യങ്ങൾ ചോർന്നതിൽ വ്യക്തതയുണ്ടായേ പറ്റൂവെന്നും ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു. 

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതലയിൽനിന്ന് എ ഡി ജി പി എസ് ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി കോടതി തള്ളിയത്.സ്ഥലംമാറ്റം സംബന്ധിച്ച് സർക്കാർ നൽകിയ വിശദീകരണം കോടതി അംഗീകരിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അന്വഷണ സംഘം വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് മേൽനോട്ട ചുമതലയിൽ നിന്ന് എസ്.ശ്രീജിത്തിനെ മാറ്റിയത്. (കൂടുതല്‍ വായിക്കാം...)