Asianet News MalayalamAsianet News Malayalam

പരാതി കിട്ടണം എന്ന് നിർബന്ധമില്ല, സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം

, പൊതുജനമദ്ധ്യത്തിൽ  ഉയർന്നുവന്ന കാര്യങ്ങൾ ശ്രദ്ധയിൽപേട്ട സർക്കാരിന്  ആവശ്യമായ തുടർ നടപടി എടുക്കാം എന്നാണ് നിയമോപദേശം,

goverment get legal advice on taking case on hema committee report
Author
First Published Aug 25, 2024, 8:35 AM IST | Last Updated Aug 25, 2024, 8:36 AM IST

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ വന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍  സർക്കാരിന്  നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം, ഡയറക്ടർ  ജനറൽ ഓഫ് പ്രൊസക്ഷൻ ആണ് നിയമോപദേശം നൽകിയത്, നിലവിലെ സാഹചര്യത്തിൽ പാരതി കിട്ടണം എന്ന് നിർബന്ധമില്ല, സർക്കാരിന് ആരോപണം പരിശോധിക്കാം, പോക്സോ ആണെങ്കിൽ നിയമനടപടികൾ തുടങ്ങാം, പൊതു ജന മദ്ധ്യത്തിൽ  ഉയർന്നുവന്ന കാര്യങ്ങൾ ശ്രദ്ധയിൽപേട്ട സർക്കാരിന  ആവശ്യമായ തുടർ നടപടി എടുക്കാം എന്നാണ് നിയമോപദേശം, ഡിജിപി ഓഫിസിനോട് സർക്കാർ അഭിപ്രായം തേടിയിരുന്നു

യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

'ആരോപണം വന്നാൽ സ്ഥാനത്ത് തുടരുന്നത് ഔചിത്യമല്ല': സിദ്ദിഖിന്‍റെ രാജിയില്‍ അമ്മ വൈസ്.പ്രസിഡന്‍റ് ജയൻ ചേര്‍ത്തല

മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലോടെ പ്രതിക്കൂട്ടിലായ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്‍റെ  രാജി ഉടനുണ്ടായേക്കും.രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമെന്നാണ് എൽഡിഎഫ് നിലപാട്.ആരോപണം തെളിഞ്ഞാൽ മാത്രം നടപടിയെന്ന മന്ത്രി സജി ചെറിയാന്‍റെ  ഇന്നലത്തെ ആദ്യ നിലപാട് സർക്കാരിനെ വെട്ടിലാക്കിയിരുനനു.പിന്നാെലെ  രഞ്ജിത്തിനെ നീക്കണമെന്ന് എൽ‍ഡിഎഫിൽ തന്നെ സമ്മർദ്ദം ശക്തമാവുകയായിരുന്നു.വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു.സിനിമാ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു ബംഗാൾ നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios