സംസ്ഥാനത്ത് പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ. ഡിഎംഒമാരുടെ ഒഴിവ് ഉണ്ടായിരുന്ന അഞ്ച് ജില്ലകളിലാണ് നിയമനം നടത്തിയത്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഉദ്യോഗസ്ഥരെ നിയമിച്ചത്.
തിരുവനന്തപുരം: വിവിധ ജില്ലകളിലെ മെഡിക്കൽ ഓഫീസർമാരുടെ (ഡിഎംഒ) ഒഴിവുകൾ നികത്തി സർക്കാർ. ഡിഎംഒമാരുടെ ഒഴിവ് ഉണ്ടായിരുന്ന കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് നിയമനം. കോഴിക്കോട് ഡോ. എൽ ടി സരിതകുമാരിയെ ആണ് ഡിഎംഒയായി നിയമിച്ചത്. ഡോ ആർ വിവേക് കുമാർ ആണ് കണ്ണൂർ ഡിഎംഒ. പകർച്ചവ്യാധി ഭീഷണി തുടരുന്നതിനിടെ ജില്ലകളിൽ ഡിഎംഒമാർ ഇല്ലാത്തതിൽ വിമർശനം ഉയർന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
പുതിയ ഡിഎംഒമാർ
- കാസർകോട്: ഡോ. കെ ടി രേഖ
- കണ്ണൂർ: ഡോ. ആർ വിവേക് കുമാർ
- കോഴിക്കോട്: ഡോ.എൽ ടി സരിതകുമാരി
- മലപ്പുറം: ഡോ. വിനോദ് വി
- ഇടുക്കി: ഡോ. ഐപ്പ് ജോസഫ്


