തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീറിന്‍റെ കുടുംബത്തിന് സഹായം നൽകാൻ സര്‍ക്കാര്‍ തീരുമാനം. കെഎം ബഷീറിന്‍റെ ഭാര്യക്ക് മലയാളം സര്‍വകലാശാലയിൽ ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കുട്ടികൾക്ക് രണ്ടുലക്ഷം രൂപയും ബഷീറിന്‍റെ അമ്മയ്ക്ക് രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ നൽകും. 

കെഎം ബഷീറിന്‍റെ കുടുംബത്തിന് സഹായമെത്തിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി നേരത്തെ തന്നെ നൽകിയിരുന്നു. അതനുസരിച്ച് ഭാര്യക്ക് ജോലിയും കുടുംബത്തിന് സഹായവും നൽകാനാണ് മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം.