ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സസ്പെൻഷൻ നീട്ടിയത്.

തിരുവനന്തപുരം: ഐജി ജി.ലക്ഷ്മണിൻ്റെ സസ്പെൻഷൻ മൂന്ന് മാസം കൂടി നീട്ടി സ‍ര്‍ക്കാര്‍. കഴിഞ്ഞ നാലു മാസമായി ഐജി സസ്പെൻഷനിലാണ്. പുരാവസ്തു തട്ടിപ്പുകാരൻ മോൻസണ്‍ മാവുങ്കലിൻ്റെ തട്ടിപ്പിന് കൂട്ടുനിന്നുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിലാണ് സ‍ര്‍ക്കാരിൻ്റെ നടപടി. 

ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സസ്പെൻഷൻ നീട്ടിയത്. മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് നവംബര്‍ പത്തിനാണ് ലക്ഷ്മണയെ സസ്പെന്‍റ് ചെയ്തത്. സസ്പെൻഷൻ കാലാവധി 60 ദിവസം പൂര്‍ത്തിയായപ്പോൾ വീണ്ടും അവലോകസന സമിതി ചേര്‍ന്ന് സസ്പെൻഷൻ നാല് മാസം കൂടി നീട്ടാൻ തീരുമാനിച്ചു. ഈ കാലാവധിയും പൂര്‍ത്തിയായ ശേഷമാണ് ഇപ്പോൾ ഒരു മാസത്തേക്ക് കൂടി സസ്പെൻഷൻ നീട്ടിയത്.

 മോൻസൻ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാൻ ഐജി ജി ലക്ഷമൺ ഇല്ലാത്ത അധികാരം ഉപയോഗിച്ചതടക്കം പുരാവസ്തു തട്ടിപ്പിൽ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പുറത്ത് വന്നത് നിരവധിയായ തെളിവുകളായിരുന്നു. മോൻസന്‍റെ വീട്ടിലെ നിത്യ സന്ദർശകനായ ഐജി, ആഡ്ര സ്വദേശിയായ ഇടനിലക്കാരിയുമായി ചേർന്ന് മോൻസന്‍റെ തട്ടിപ്പ് സാധനങ്ങൾ വിൽപ്പന നടത്താൻ ഇടനിലക്കാരനായതിനും തെളിവുണ്ട്. 

മോൻസന്‍റെ വീട്ടിലെ മീൻ സ്റ്റഫും പുരാവസ്തുക്കളും എടുത്ത് പോലീസ് ക്ലബ്ബിലേക്ക് വരാൻ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അയച്ചതും ഐജി ലക്ഷ്മണയാണ്. വാട്സ് ആപ് ചാറ്റുകളും മൊഴികളും ഇതിന് തെളിവായുണ്ട്