തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനിടെ ജൂനിയർ നഴ്സുമാർ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ നഴ്സിങ് വിദ്യാർത്ഥിനികളെ തിരികെ വിളിക്കുന്നു. സർക്കാർ മെഡിക്കൽ കോളേജുകളിലെ അവസാന വർഷ ബിഎസ്‌സി, ജിഎൻഎം വിദ്യാർഥികളെയാണ് തിരികെ വിളിക്കുന്നത്.

ഈ മാസം 24 മുതൽ അക്കാദമിക് , ക്ലിനിക് ഡ്യൂട്ടിക്ക് ഹാജരാകാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടണമെന്ന് പ്രിൻസിപ്പൾമാർക്ക് സംസ്ഥാന ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ജൂനിയർ നഴ്‌സുമാർ സമരം തുടങ്ങിയതിനു പിന്നാലെയാണ് ഇത്. 375 ജൂനിയർ നഴ്‌സുമാരാണ് സമരരംഗത്തുള്ളത്.