തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളിലെ പരീക്ഷകൾ മെയ് 11 മുതൽ നടത്തണമെന്ന ഉത്തരവ് ഉന്നതവിദ്യാഭ്യാസവകുപ്പ് തിരുത്തി. ലോക്ക് ഡൗണിന് ശേഷമുള്ള സാഹചര്യം പരിശോധിച്ച് സർവ്വകലാശാലകൾക്ക് തീരുമാനമെടുക്കാമെന്നാണ് ഇന്നിറക്കിയ ഉത്തരവിൽ പറയുന്നത്. പരീക്ഷ നടത്തുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് വരുന്നതിന് മുമ്പ് സർക്കാർ തിയ്യതി തീരുമാനിച്ചത് വിവാദമായിരുന്നു. മാത്രമല്ല വിദേശത്തുള്ള വിദ്യാർത്ഥികൾ എങ്ങിനെ നാട്ടിലേക്ക് മടങ്ങുമെന്നതിൽ തീരുമാനമാകാതെ പരീക്ഷ തിയ്യതി പറഞ്ഞതിൽ പരാതികൾ ഉയർന്നിരുന്നു.ഇതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.

സ്പ്രിംക്ലര്‍ വിവാദം: വ്യക്തി വിവരങ്ങൾ സുരക്ഷിതമാണോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

അതേ സമയം മുടങ്ങിയ എസ്എസ്എൽസി പരീക്ഷ മെയ് മൂന്നാം വാരം നടത്താനാണ് നീക്കം. ലോക്ക് ഡൗണിന് ശേഷം ഗൾഫിലെയും ലക്ഷദ്വീപിലെയും സാഹചര്യം കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം. ഇന്ന് ചേർന്ന് ക്യൂഐപി യോഗമാണ് ലോക്ക് ഡൗൺ തീരുന്ന മെയ് മൂന്നിന് ശേഷം 7 ദിവസം അല്ലെങ്കിൽ 10 ദിവസം കഴിഞ്ഞ് എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നതിൻറെ സാധ്യത തേടാൻ തീരുമാനിച്ചത്.

എസ്എസ്എൽസി പരീക്ഷ മെയ് മൂന്നാം വാരം നടത്താൻ ആലോചന