മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ എന്നിവരുടെ സേവനം അടുത്ത മാസം ഒന്നിന് അവസാനിക്കും. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പൊലീസ് ഉപദേഷ്ടാവ് രമണ്‍ശ്രീവാസ്ത എന്നിവരുടെ സേവനമാണ് മാർച്ച് 1ന് ശേഷം അവസാനിപ്പിച്ച് ഉത്തരവിറക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സർക്കാരിന്‍റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചതെന്നാണ് പൊതുഭരണ വകുപ്പിന്‍റെ വിശദീകരണം. പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലായിരുന്നു ജോണ്‍ ബ്രിട്ടാസിന് നിയമനം നൽകിയത്. ചീഫ് സെക്രട്ടറി റാങ്കിലായിരുന്ന രമണ്‍ ശ്രീവാസ്തവയുടെ നിയമനം.