Asianet News MalayalamAsianet News Malayalam

'ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കില്ല'; ദേവസ്വം ബോർഡിന്‍റെ ആവശ്യം തള്ളി സര്‍ക്കാര്‍

തീർത്ഥാടകരുടെ എണ്ണം 5000 ത്തിൽ നിന്നും 15,000 ആക്കണമെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആവശ്യം.

government rejected devaswom board demand for pilgrims numbers
Author
Trivandrum, First Published Feb 9, 2021, 5:15 PM IST

തിരുവനന്തപുരം: ശബരിമലയിൽ കുംഭമാസ പൂജയ്ക്കായി നട തുറക്കുമ്പോള്‍ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന ദേവസ്വം ബോർഡിന്‍റെ ആവശ്യം സർക്കാർ തളളി. തീർത്ഥാടകരുടെ എണ്ണം 5000 ത്തിൽ നിന്നും 15,000 ആക്കണമെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആവശ്യം. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ എണ്ണം വർദ്ധിപ്പിക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. വെള്ളിയാഴ്ച മുതൽ അഞ്ചു ദിവസത്തേക്കാണ് മാസ പൂ‍ജയ്ക്കായി ശബരിമല നട തുറക്കുന്നത്.

Follow Us:
Download App:
  • android
  • ios