Asianet News MalayalamAsianet News Malayalam

ബാര്‍ കോഴ; സര്‍ക്കാര്‍ കൂടുതല്‍ നടപടികളിലേക്ക്, ചെന്നിത്തലയ്ക്കും ബാബുവിനും എതിരെ റിപ്പോര്‍ട്ട്

അതേസമയം നേരത്തെ അന്വേഷണം നടത്തിയ കേസാണെന്നും വീണ്ടും അന്വേഷണം ആവശ്യമില്ലെന്നും കാണിച്ച് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്. 

government take more action on  kerala bar bribery case
Author
Trivandrum, First Published Nov 24, 2020, 6:51 AM IST

കോഴിക്കോട്: ബാ‍ർ കോഴ കേസിൽ ആരോപണവിധേയരായ രമേശ് ചെന്നിത്തല, കെ ബാബു എന്നിവർക്കെതിരെ അന്വേഷണ അനുമതി തേടി സർക്കാർ സ്പീക്കർക്കും ഗവർണർക്കും ഇന്ന് റിപ്പോർട്ട് നൽകിയേക്കും. ഇരുവരുടെയും അനുമതി ലഭിച്ചാൽ മാത്രമേ വിജിലൻസിന് കേസ് രജിസ്റ്റ‌ർ ചെയ്ത് അന്വേഷണം തുടങ്ങാനാവു. അതേസമയം നേരത്തെ അന്വേഷണം നടത്തിയ കേസാണെന്നും വീണ്ടും അന്വേഷണം ആവശ്യമില്ലെന്നും കാണിച്ച് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകിയിട്ടുണ്ട്. 

ബാർലൈസൻസ് ഫീസ് കുറയ്ക്കാൻ ഒരു കോടി രൂപ കെപിസിസി ആസ്ഥാനത്ത് വച്ച് ചെന്നിത്തലയ്ക്ക് കൈമാറിയെന്നാണ് ബിജു രമേശിന്‍റെ ആരോപണം. അതേസമയം പണം കൊടുക്കുമ്പോൾ രമേശ് ചെന്നിത്തല എംഎൽഎ മാത്രമായിരുന്നതിനാൽ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്നാണ് ഒരു വിഭാഗം നിയമവിദഗ്ധർ പറയുന്നത്.

Follow Us:
Download App:
  • android
  • ios