ഓൺലൈൻ ചൂതാട്ടം അതീവ ഗൗരവമുള്ള കാര്യമെന്ന് നിരീക്ഷിച്ച കോടതി, സർക്കാർ നിലപാട് രേഖപ്പെടുത്തിയ ശേഷം പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി. 

കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ റമ്മികളി നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വി‍ജ്ഞാപനം ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇതിനായി കേരള ഗെയിംമിംഗ് ആക്ട് നിയമത്തിൽ ഭേദഗതി നടത്തും. സംസ്ഥാന പൊലീസ് മേധാവി നൽകിയ ശുപാർശ നിയമ വകുപ്പ് അംഗീകരിച്ചതായും കോടതിയെ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കാൻ നിയമ വേണമെന്നാവശ്യപ്പെട്ട് തൃശ്സൂർ സ്വദേശി പോളി വടയ്ക്കൻ നൽകിയ പൊതു താൽപ്പര്യ ഹർജിയിൽ ആണ് നിലപാട് അറിയിച്ചത്. ഓൺലൈൻ ചൂതാട്ടം അതീവ ഗൗരവമുള്ള വിഷയമാണെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു. വിജ്ഞാപനം ഉടൻ ഇറക്കുമെന്ന സർക്കാർ നിലപാട് രേഖപ്പെടുത്തിയ കോടതി പൊതു താൽപ്പര്യ ഹർജി തീർപ്പാക്കി.