തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്ത സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.  തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാൻ ഉദ്ദേശിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനൻസിൽ ഒപ്പിടാനില്ലെന്ന് എന്തുകൊണ്ട് നിലപാടെടുത്തു എന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിൽ നിര്‍ത്തിയാണ് ഗവര്‍ണറുടെ വിശദീകരണം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോൾ ലംഘനമാണ്. ഗവര്‍ണറോട് ആലോചിക്കേണ്ട ബാധ്യത സര്‍ക്കാരിന് ഉണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു . ഞാനൊരു റബ്ബര്‍ സ്റ്റാമ്പല്ലെന്നായിരുന്നു ഇക്കാര്യത്തിൽ ഗവര്‍ണറുടെ പ്രതികരണം. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിൽ പോകുന്നതിൽ എതിരല്ല. ഭരണഘടന പ്രകാരം അവർക്ക് അതിന് അവകാശമുണ്ട്. പക്ഷെ ആ വിവരം ഗവര്‍ണറെ അറിയിച്ചില്ല. സര്‍ക്കാര്‍ നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഗവര്‍ണര്‍ അതൃപ്തി അറിയിടച്ചു. 

തുടര്‍ന്ന് വായിക്കാം:  പൗരത്വ നിയമ ഭേദഗതി: കേരളം സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന് ഗവർണർ...

ഗവര്‍ണറും സര്‍ക്കാരും തമ്മിൽ വലിയ ആശയ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ പോകുന്നു എന്നതിന്‍റെ സൂചനയാണ് ഗവര്‍ണറുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണവും ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. 

തുടര്‍ന്ന് വായിക്കാം: 'പൗരാവകാശം സംരക്ഷിക്കാനുള്ള ഇടപെടല്‍'; പൗരത്വ നിയമത്തിനെതിരായ ഹര്‍ജിയെ കുറിച്ച് പിണറായി...

വാര്‍ഡ് വിഭജന ഓര്‍ഡിനൻസിനെ കുറിച്ച് ചില ചോദ്യങ്ങൾ ഉയർത്തുക മാത്രമാണ് ചെയ്തത്. തീരുമാനം എടുക്കുന്നതിന് മുമ്പ് തൃ്പതി തോന്നണം .നിയമസഭ ചേരാനിരിക്കുകയാണ്. ഭരണഘടനയും നിയമവും ആരും മറികടക്കരുതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഓർഡിനൻസിൽ ഒപ്പിടില്ലെന്ന് പറഞ്ഞിട്ടില്ല. അതിന്‍റെ നിയമ വശങ്ങൾ പരിശോധിക്കുകയാണെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വിശദീകരിച്ചു. സര്‍ക്കാരുമായി കലഹത്തിനില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു, 

അതെസമയം ഗവര്‍ണറുമായി സര്‍ക്കാരിന് ആശയക്കുഴപ്പം ഇല്ലെന്നായിരുന്നു നേരത്തെ നിയമമന്ത്രി എകെ ബാലന്‍റെ പ്രതികരണം. 

തുടര്‍ന്ന് വായിക്കാം: വാര്‍ഡ് വിഭജന ഓര്‍ഡിനൻസ്: സര്‍ക്കാരും ഗവര്‍ണറും തമ്മിൽ പ്രശ്നം ഇല്ലെന്ന് എകെ ബാലൻ...