Asianet News MalayalamAsianet News Malayalam

'ഗുണ്ടകളാണ്, അവരോട് സന്ധിയില്ല, എസ്എഫ്ഐക്കാർ എത്തിയാൽ കാറ് നിർത്തും'; പുറത്തിറങ്ങുമെന്നും ഗവര്‍ണര്‍

പൊലീസ് സുരക്ഷയെ കുറിച്ച് ആകുലതയില്ല.ക്യാംപസില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു.

governor says no compromise with SFI
Author
First Published Dec 16, 2023, 11:58 AM IST

ദില്ലി: എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ  ഗവർണ്ണ‌‍ർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കാലിക്കറ്റ് സർവ്വകലാശാലയിലെത്തും. ഗവർണ്ണറെ കരിങ്കൊടി കാണിക്കുന്നത് തുടരുമെന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ  വ്യക്തമാക്കിയതോടെ ഗവർണ്ണറുടെ പൊതുപരിപാടികൾ പൊലിസിന് തലവേദനയാകും. കാറിനടുത്ത് പ്രതിഷേധക്കാർ എത്തിയാൽ കാറ് നിർത്തും, പുറത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. എസ്എഫ്ഐക്കാരെ ഗവർണർ വീണ്ടും ഗുണ്ടകളെന്ന് വിളിച്ചു. എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വരുന്നവർ ഗുണ്ടകളാണ്. അവരോട് സന്ധിയില്ല. പൊലീസ് സുരക്ഷയെ കുറിച്ച് ആകുലതയില്ലെന്നും അദ്ദേഹം പറഞ്ഞു

ഗവർണ്ണ‌‍ർ രണ്ട് ദിവസം  താമസിക്കുന്നത് കാലിക്കറ്റ് സർവ്വകലാശാല ഗസ്റ്റ് ഹൗസിലാണ്. വഴിയിലും  വേദികളിലും തന്നെ കനത്ത പോലിസ് ബന്തവസ്സുണ്ട്. 150 ലേറെ പോലിസുകാരെ ഗവർണ്ണറുടെ സുരക്ഷയ്ക്കായി വിനിയോഗിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകുന്നേരം സംഘപരിവാർ അനകൂല സംഘടനയുടെ ശ്രീനാരായണ ഗുരു അനുസ്മരണമാണ് അദ്ദേഹത്തിന്‍റെ  പ്രധാന പൊതുപരിപാടി. ഞായറാഴ്ച പാണക്കാട് സാദിഖലി തങ്ങളുടെ മകന്‍റെ  വിവാഹച്ചടങ്ങിലും പങ്കെടുക്കുന്നുണ്ട്. കാലിക്കറ്റ് സർവ്വകലാശാലയിലും  ഗസ്റ്റ് ഹൗസിലും പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്. പ്രതിഷേധം എങ്ങിനെയായിരിക്കുമെന്ന് എസ്എഫ്ഐ മലപ്പുറം ജില്ലാ ഘടകം വ്യക്തമാക്കിയിട്ടില്ലെങ്കിലും പാർട്ടി സെക്രട്ടറി മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഗവർണ്ണറെ സർവ്വകലാശാലകളിൽ കയറ്റില്ലെന്ന എസ്എഫ്ഐയുടെ മുന്നറിയിപ്പിന് മറുപടി കൊടുക്കാനാണ് അദ്ദേഹം സ‍ർവ്വകലാശാലാ ഗസ്റ്റ് ഹൗസ് തന്നെ താമസത്തിന് തെരഞ്ഞെ‍െടുത്തത്. കനത്ത സുരക്ഷ ഒരുക്കാൻ ഡിജിപിക്ക് ഗവർണ്ണർ കത്ത് നൽകിയതോടെ എസ്എഫ് പ്രതിഷേധം തടയാൻ പൊലിസിന് ബലം പ്രയോഗിക്കേണ്ടി വരും. ചെകുത്താനും കടലിനും നടുക്കാണ് തങ്ങളെന്ന് പോലിസുകാർ അടക്കം പറയുന്നുണ്ട്. 
Latest Videos
Follow Us:
Download App:
  • android
  • ios