സ്കൂൾ വളപ്പിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ഉളിയനാട് ഗവ. ഹൈസ്കൂൾ വളപ്പിനുള്ളിലാണ് സാമൂഹ്യവിരുദ്ധസംഘം അതിക്രമിച്ചുകയറി ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിവെച്ചത്

കൊല്ലം: സ്കൂൾ വളപ്പിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ഉളിയനാട് ഗവ. ഹൈസ്കൂൾ വളപ്പിനുള്ളിലാണ് സാമൂഹ്യവിരുദ്ധസംഘം അതിക്രമിച്ചുകയറി ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിവെച്ചത്. ജില്ലാപഞ്ചായത്ത് പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്‍റെ ജനൽച്ചില്ലുകളത്രയും അക്രമിസംഘം തല്ലി തകർത്തു. ശൗചാലയത്തിലെ ക്ലോസറ്റുകളും യൂറിനലുകളും വാഷ് ബേസിനുകളുമെല്ലാം തകർത്ത നിലയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്കൂൾ ഫർണിച്ചറുകളും നശിപ്പിച്ചു. നിർമാണത്തിലിരിക്കുന്ന കെട്ടിടവും വെറുതെ വിട്ടില്ല. ഇവിടെ വെച്ചിരുന്ന ഓടുകളും അക്രമികൾ നശിപ്പിച്ചു. ദിവസങ്ങൾക്കുമുൻപ്‌ സ്കൂളിൽ മോഷണശ്രമം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നിലനിൽക്കെയാണ് വീണ്ടും അതിക്രമം നടന്നത്. സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി. ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നടപടികൾ സ്വീകരിച്ചു. കുറ്റവാളികള എത്രയുംവേഗം കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് പിടിഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.

YouTube video player