Asianet News MalayalamAsianet News Malayalam

സംരക്ഷിത മേഖല തീരുമാനം പുനഃപരിശോധിക്കും, സുപ്രീംകോടതിയിൽ ഹർജി നൽകും; ബഫർസോണിൽ തിരുത്താൻ സർക്കാർ

സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകാനും കേരളം നടപടി തുടങ്ങി

Govt to correct in buffer zone stand
Author
Thiruvananthapuram, First Published Jul 12, 2022, 10:33 AM IST

തിരുവനന്തപുരം : ബഫര്‍സോണിൽ(buffer zone) തിരുത്തലിന് സംസ്ഥാന സർക്കാർ (kerala govt)നീക്കം തുടങ്ങി. സംരക്ഷിത മേഖല ഒരു കിലോമീറ്റർ ആക്കിയ 2019ലെ മന്ത്രിസഭാ തീരുമാനം പുനപരിശോധിക്കാൻ തയ്യാറെന്ന് വനംമന്ത്രി നിയമസഭയിൽ അറിയിച്ചു. സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകാനും കേരളം നടപടി തുടങ്ങി. ജനവാസ മേഖലയെ ഒഴിവാക്കണമെന്ന നിലപാട് കേന്ദ്ര സർക്കാരിനെയും അറിയിക്കുമെന്നും എകെ ശശീന്ദ്രൻ

'ഇടത് സര്‍ക്കാരിന്റെ ആത്മാർത്ഥതയിൽ സംശയം', ബഫർ സോണിൽ വിമർശനവുമായി കെസിബിസി

കൊച്ചി : ബഫര്‍സോണിൽ സംസ്ഥാന സർക്കാരിനെതിരെ  കെസിബിസി. വിഷയത്തില്‍ സര്‍ക്കാര്‍ സമീപനത്തിലെ ആത്മാര്‍ത്ഥത സംശയാസ്പദമാണെന്ന് കെസിബിസി കുറ്റപ്പെടുത്തി. സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ എക്കോ സെന്‍സിറ്റിവ് സോണ്‍ ആകാമെന്ന തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. സുപ്രീം കോടതി വിധിയില്‍ അപ്പീല്‍ നല്‍കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം. 

ഇപ്പോഴുള്ള വനാതിര്‍ത്തികള്‍ ബഫര്‍സോണിന്റെ അതിര്‍ത്തിയായി പുനര്‍നിര്‍ണ്ണയിച്ച്, വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടികളും സര്‍ക്കാര്‍ എടുക്കണം. കടുത്ത ആശങ്കയില്‍ അകപ്പെട്ടിരിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങളും നയങ്ങളും വ്യക്തതയോടെ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കെസിബിസി അഭിപ്രായപ്പെട്ടു. 

വന്യജീവി സാങ്കേതങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ  സോൺ  നിർബന്ധമാക്കി  കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിൽ സർക്കാർ ഇടപെടണമെന്നാണ് കെ സി ബി സി ആവർത്തിച്ച് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയുടെ ഉത്തരവ് ആശങ്കജനകമാണ്. കർഷകരുടെ  ആവശ്യങ്ങൾ കോടതിയിൽ  ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞില്ല. ഉത്തരവ് നടപ്പിലാക്കി തുടങ്ങുന്നതോടെ കർഷകർ കുടിയിറങ്ങാൻ നിർബന്ധിതരാകും. കേന്ദ്ര സർക്കാരും സംസ്ഥാന  സർക്കാരും കർഷകരുടെ പക്ഷത്തു നിന്ന് പ്രശ്നത്തിന് പരിഹാരം  കാണണമെന്നും കെ സി ബി സി ആവശ്യപ്പെടുന്നു. 

ബഫർ സോൺ : 'ജനവാസ മേഖലകളെ ഒഴിവാക്കണം'; പ്രമേയം നിയമസഭയിൽ ഐക്യകണ്ഠേനെ പാസായി

തിരുവന്തപുരം: സംരക്ഷിത വനമേഖലയുടെ ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോൺ ആയി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരളം. നിയമ നടപടി വേണമെന്നും ആവശ്യമെങ്കിൽ നിയമ നിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കി.  ഭൂ വിസ്തൃതി വളരെ കുറഞ്ഞ പ്രദേശമാണ് കേരളം. 

30 ശതമാനം വനമേഖലയ‌ാണ്. 40 ശതമാനത്തോളം പരിസ്ഥിതി പ്രാധാന്യമുള്ള മറ്റ് പ്രദേശങ്ങളുമുണ്ട്. വന മേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോണാക്കിയാൽ കേരളത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാകും. ജന ജീവിതം ദുസ്സഹമാകും. അതുകൊണ്ട് ജനവാസ കേന്ദ്രങ്ങളെ പരിധിയിൾ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. 

സുപ്രീംകോടതി ബഫർ സോൺ ഉത്തരവ് നടപ്പാക്കുമ്പോൾ ജനവാസ മേഖലയെ ഒഴിവാക്ക‌ാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് സഋക്കാർ  നിയമസഭയിൽ പ്രമേയം കൊണ്ടുവന്നത് . വനം മന്ത്രി എകെ ശശീന്ദൻ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കി. വിധി കേരളത്തിന് വലിയ തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ നിയമസഹായം നൽകാനും ആവശ്യമെങ്കിൽനിയമ നിർമ്മാണത്തിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ആണ് പ്രമേയത്തിന്റെ ഉള്ളടക്കം.  ജനവാസ മേഖലയടക്കം ഒരു കിലോമീറ്റർ ബഫർ സോണാക്കണമെന്ന മന്ത്രിസഭാ യോഗ തീരുമാനം പ്രമേയത്തിന് തിരിച്ചടിയാകില്ലേ എന്ന് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു. 

31/10/2019 ലെ മന്ത്രിസഭായോഗ തീരുമാനം റദ്ദാക്കാൻ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് വനമേഖലയോട് ചേർന്ന് പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെയുള്ള പ്രദേശം സംരക്ഷിത മേഖലയാണ്. സുപ്രീംകോടതി വിധിക്കെതിരായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ ഈ തീരുമാനം ചോദ്യം ചെയ്യപ്പെടും. 

മന്ത്രിസഭാ യോഗ തീരുമാനം റദ്ദാക്കാനോ തിരുത്താനോ തയ്യാറാകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ  പ്രതിപക്ഷ ആവശ്യം മന്ത്രി തള്ളി.  തീരുമാനം റദ്ദാക്കേണ്ട ആവശ്യമില്ലെന്നും  എംപവേർഡ് കമ്മിറ്റിക്കു മുന്നിൽ കേരളം നിലപാട് വ്യക്തമാക്കുമെന്നും  മന്ത്രി വിശദീകരിച്ചു. ജൂൺ മൂന്നിന് വിധി വന്ന ശേഷം ബഫർസോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ്  കേന്ദ്ര നടപടി ആവശ്യപ്പെട്ട് പ്രമേയം 

Latest Videos
Follow Us:
Download App:
  • android
  • ios