ഇന്നലെ രാത്രി 9.30-ന് മഞ്ചേശ്വരത്ത് മിയാപദവിൽ വച്ചാണ് സംഭവം. വാഹനത്തിന് നേരെ വെടിവച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
കാസർകോട്: മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ വെടിവെയ്പ്പ് നടന്നു. ഇന്നലെ രാത്രി 9.30-ന് മഞ്ചേശ്വരത്ത് മിയാപദവിൽ വച്ചാണ് സംഭവം. വാഹനത്തിന് നേരെ വെടിവച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രിയിൽ നാട്ടുകാർക്കു നേരെ തോക്കുചൂണ്ടിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. ഇതിനിടെയാണ് പൊലീസ് വാഹനത്തിന് നേരെ വെടിവയ്പ്പുണ്ടായത് എന്നാണ് സൂചന. വെടിവെയ്പ്പിൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
