ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞ സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. ആനയുടെ മുൻകാലുകളിൽ ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് വന വകുപ്പ് കേസ് എടുത്തത്
തൃശൂര്‍: ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞ സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. ആനയുടെ മുൻകാലുകളിൽ ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് വന വകുപ്പ് കേസ് എടുത്തത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഫോറസ്റ്റ് അസിസ്റ്റൻറ് കൺസർവേറ്റർ കെ. മനോജ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഗോകുൽ ചരിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി 13ന് കൊയിലാണ്ടിയിൽ എഴുന്നള്ളിപ്പിനിടെ കൂട്ടാനയുടെ കുത്തേറ്റ് ഗോകുൽ ചികിത്സയിലായിരുന്നു. ഇതിനിടെ രണ്ടാം പാപ്പാൻ ഗോകുലിന്‍റെ നേതൃത്വത്തിൽ അഞ്ചു പാപ്പാന്മാർ ചേർന്ന് ആനയെ ക്രൂരമായി മർദ്ദിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതേതുടര്‍ന്ന് രണ്ടാം പാപ്പാൻ ഗോകുലിനെയും മൂന്നാം പാപ്പാൻ സത്യനെയും ദേവസ്വം സസ്പെൻഡ് ചെയ്തിരുന്നു.



