Asianet News MalayalamAsianet News Malayalam

​ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ ബുക്കിം​ഗ് നാളെ മുതൽ; വിവാഹങ്ങൾ മറ്റന്നാൾ മുതൽ

ഒരു വിവാഹ സംഘത്തിൽ വധൂവരന്മാരും ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ അടക്കം പരമാവധി 12 പേരിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കില്ല. ഒരു ദിവസം 40 വിവാഹങ്ങൾ മാത്രമേ നടത്തൂ എന്നും ​ഗുരുവായൂർ ദേവസ്വം അറിയിച്ചു. 

guruvayur temple marriage booking restarts from tomorrow
Author
Guruvayur, First Published Jul 8, 2020, 4:36 PM IST

തൃശ്ശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹബുക്കിം​ഗ് ആരംഭിക്കും. കൗണ്ടറിലും ഗുഗിൾ ഫോം വഴി ഓൺലൈനായും ബുക്കിം​ഗിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതാണ്. കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ച് അഡ്വാൻസ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ മറ്റന്നാൾ  മുതൽ വിവാഹങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച വിവാഹങ്ങൾ വെള്ളിയാഴ്ച മുതലുള്ള ദിവസങ്ങളിൽ രാവിലെ അഞ്ച് മണി മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയുള്ള സമയത്ത് കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളിൽ വച്ച് നടത്തി കൊടുക്കുന്നതാണ്. ഒരു വിവാഹ സംഘത്തിൽ വധൂവരന്മാരും ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ അടക്കം പരമാവധി 12 പേരിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കില്ല. ഒരു ദിവസം 40 വിവാഹങ്ങൾ മാത്രമേ നടത്തൂ എന്നും ​ഗുരുവായൂർ ദേവസ്വം അറിയിച്ചു.

Read Also: സന്ദീപ് നായർ സിപിഎം പ്രവർത്തകനെന്ന് അമ്മ, എഫ്ബി പോസ്റ്റുകളിൽ കടുത്ത ബിജെപിക്കാരൻ...
 

Follow Us:
Download App:
  • android
  • ios