തിരുവനന്തപുരം: കേരളത്തില്‍ എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളിലേറെയും പശ്ചിമ ബംഗാളില്‍ നിന്ന്. തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണനാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ആവാസ് പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കാണ് ഇത്. 

ആകെ 3,73,688 ലക്ഷം മറുനാടന്‍ തൊഴിലാളികള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 1,57,843 ലക്ഷം പേരും പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്ന് മന്ത്രി സഭയില്‍ വച്ച രേഖകളില്‍ പറയുന്നു. അതേസമയം ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികളും ധാരാളമുള്ളതിനാല്‍ സംസ്ഥാനത്തെ മറുനാടന്‍ തൊഴിലാളികളുടെ യഥാര്‍ത്ഥ എണ്ണം ഇതിലുമേറയായിരിക്കും.