കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിനെതിരെ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ പൊലീസിൽ പരാതി നൽകി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. കുടുംബാംഗങ്ങളെയടക്കം മോശമായി ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രങ്ങൾ അടക്കം പ്രചരിപ്പിക്കുന്നു എന്ന് കാട്ടിയാണ് പരാതി. കേസ് എളമക്കര പോലീസ് അന്വേഷിക്കും.

കഴിഞ്ഞ  നവംബറിൽ യു എ ഇയിൽ നടന്ന രാജ്യാന്തര മന്ത്രിതല സമ്മേളനത്തിൽ സമിത മേനോൻ പങ്കെടുത്തത് സംബന്ധിച്ചാണ് വിവാദം ഉയർന്നത്. കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ ഇടപെട്ടാണ് പി ആർ ഏജന്‍റായ സ്മിതാ മേനോനെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചത് എന്നായിരുന്നു ആരോപണം. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് എൽ ജെ ഡി നേതാവ് സലീം മടവൂർ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ സർക്കാർ തലത്തിൽ അന്വേഷണം നടന്നു വരികയാണ്.