Asianet News MalayalamAsianet News Malayalam

സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തി; ലസിത പാലക്കൽ, ആർ ശ്രീരാജ് എന്നിവർക്കെതിരെ കേസ്

പി.ഡി.പി. ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമർശം പ്രചരിപ്പിച്ചു എന്ന് ചൂണ്ടികാട്ടി പി.ഡി.പി. ജില്ലാ പ്രസിഡന്റ് അഷറഫ് വാഴക്കാല നൽകിയ പരാതിയിലാണ് കേസ് എടുത്തത്. 

Hate propaganda was spread through social media Case against Lasitha Palakkal and R Sriraj fvv
Author
First Published Nov 8, 2023, 8:38 AM IST

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന് ലസിത പാലക്കൽ, ആർ ശ്രീരാജ് എന്നിവർക്കെതിരെ എറണാകുളം തൃക്കാക്കര പൊലീസ് കേസ് എടുത്തു. പി.ഡി.പി. ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമർശം പ്രചരിപ്പിച്ചു എന്ന് ചൂണ്ടികാട്ടി പി.ഡി.പി. ജില്ല പ്രസിഡന്റ് അഷറഫ് വാഴക്കാല നൽകിയ പരാതിയിൽ ആണ് കേസ് എടുത്തത്. കളമശ്ശേരി സ്ഫോടനം നടന്ന ദിവസം മഅ്ദനിയുടെ ചിത്രം വെച്ച് അപകീർത്തികരമായ പരാമർശം പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

കളമശ്ശേരി സ്ഫോടനത്തിൽ നാലുപേരാണ് മരിച്ചത്. രണ്ടു പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ്  കോടതിയില്‍ വിശദമാക്കി. അതേ സമയം അഭിഭാഷകൻ വേണ്ടെന്ന നിലപാടിലാണ് ഡൊമിനിക് മാർട്ടിൻ. പൊലീസിനെതിരെ പരാതിയില്ലെന്നും താൻ ആരോ​ഗ്യവാനാണെന്നും ഇയാൾ പറഞ്ഞു.  

കണ്ടല ബാങ്കിലും ഇഡി റെയ്ഡ്: മുൻസെക്രട്ടറിമാരുടെയും കളക്ഷൻ ഏജന്റിന്റെയും വീടുകളിൽ പരിശോധന

അടുത്ത പതിനഞ്ചാം തീയതി വരെയാണ് കോടതി മാർട്ടിനെ കസ്റ്റഡിയിൽ അനുവദിച്ചിരിക്കുന്നത്. പൊലീസുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്നും മാർട്ടിൻ കോടതിയിൽ വ്യക്തമാക്കി. 

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios