Asianet News MalayalamAsianet News Malayalam

മണ്ണിടിച്ചിലിന് സാധ്യത: ജൂലൈ 25 വരെ കോഴിക്കോട്ട് ഖനനം നിരോധിച്ച് ജില്ലാ കളക്ടർ

ജില്ലയില്‍ 22 - ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ദുരന്ത പ്രതിരോധ - നിവാരണപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

have to stop all mining activities in kozhikode orders district collector
Author
Kozhikode, First Published Jul 20, 2019, 9:03 PM IST

കോഴിക്കോട്: ജൂലൈ 25 വരെ കോഴിക്കോട് ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലയില്‍ 22 - ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ദുരന്ത പ്രതിരോധ - നിവാരണപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

നഗരസഭയിലെ എല്ലാ ഓടകളും കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം പരിശോധിച്ച് ഉടന്‍ തടസ്സങ്ങള്‍ നീക്കി വൃത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ഓരോ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്കാന്‍ വില്ലേജ് ഓഫീസര്‍, പഞ്ചായത്ത്‌ സെക്രട്ടറി, അസിസ്റ്റന്‍റ് സെക്രട്ടറി, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്‍റ് എഞ്ചിനീയർ, NREGS എഇ, LNGD എഇ എന്നിവരുള്‍പ്പെടുന്ന ഒരു ടീമിനെ നിയോഗിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.

അപകട സാധ്യതയുള്ള മരച്ചില്ലകളും വെള്ളക്കെട്ടുണ്ടാവാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ഡ്രൈയിനുകളും ഇവര്‍ പരിശോധിച്ച് കണ്ടെത്തി വേണ്ട നടപടികളെടുക്കണം. ജില്ലയില്‍ 22-ന് റെഡ് അലര്‍ട്ടും 21, 23 തീയതികളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. 

Follow Us:
Download App:
  • android
  • ios