Asianet News MalayalamAsianet News Malayalam

മാർച്ച്, ഘെരാവോ, പഠിപ്പുമുടക്ക് എന്നിവ പാടില്ല; കലാലയ സമരത്തിനെതിരെ ഹൈക്കോടതി

കലാലയങ്ങൾ പഠിക്കാനുള്ളതാണ് സമരത്തിനുള്ളതല്ലെന്ന് കോടതി വ്യക്തമാക്കി. മാർച്ച്, ഘെരാവോ, പഠിപ്പുമുടക്ക് എന്നിവ പാടില്ലെന്നും കോടതി വ്യക്തമാക്കി.

hc bans all sort of strikes in campus and schools
Author
Kochi, First Published Feb 26, 2020, 2:59 PM IST

കൊച്ചി: കലാലയങ്ങളിൽ വിദ്യാർഥി സമരത്തിന് നിരോധനം. സമരങ്ങള്‍ മൂലം കലാലയങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന് വ്യക്തമാക്കി ഹൈക്കോടതി. കലാലയങ്ങൾ പഠിക്കാനുള്ളതാണ് സമരത്തിനുള്ളതല്ലെന്ന് കോടതി വ്യക്തമാക്കി. മാർച്ച്, ഘെരാവോ, പഠിപ്പുമുടക്ക് എന്നിവ പാടില്ലെന്നും കോടതി വ്യക്തമാക്കി. സമരത്തിനോ പഠിപ്പുമുടക്കിനോ ആരെയും പ്രേരിപ്പിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സ്കൂളുകൾക്കും കോളേജുകൾക്കും ഉത്തരവ് ബാധകമാണെന്നും കോടതി വ്യക്തമാക്കി. മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന രീതിയിൽ കലാലയ സമരം വേണ്ട. സമാധാനപരമായ ചർച്ചകൾക്കോ ചിന്തകൾക്കോ ക്യാമ്പസുകളെ വേദിയാക്കാമെന്നും കോടതി പറഞ്ഞു.ക്യാംപസിലെ രാഷ്ട്രീയത്തിനെതിരെ 20 സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. പുറത്ത് നിന്ന് വിദ്യാര്‍ഥികള്‍ എത്തി പഠിപ്പുമുടക്കുന്നു എന്നതായിരുന്നു പരാതിയിലെ പ്രധാന ആരോപണം. 

Follow Us:
Download App:
  • android
  • ios