കൊച്ചി: തർക്കം നിലനിൽക്കുന്ന കോതമംഗലം പളളി ജില്ലാ കളക്ടർ പിടിച്ചെടുത്ത് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജി കഴിഞ്ഞദിവസം ‍ഡിവിഷൻ ബെഞ്ചിൽ എത്തിയെങ്കിലും പിഴവുകൾ തിരുത്തിയെത്തിക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.

ജില്ലാ കലക്ടർ പളളി പിടിച്ചെടുത്ത് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവിലില്ലെന്നാണ് സർക്കാർ വാദം. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഓർത്ത‍ഡോക്സ് വിഭാഗം സമർപ്പിച്ച കോടതിയലക്ഷ്യക്കേസിൽ ജില്ലാ കളക്ടറെ വിളിച്ചുവരുത്തി സിംഗിൾ ബെഞ്ച് ശാസിച്ചിരുന്നു.

ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ ജയിലിലടക്കേണ്ടി വരും; കളക്ടർക്ക് ഹൈക്കോടതിയുടെ ശാസന