കൊല്ലം: വിദേശത്ത് നിന്നെത്തിയ മലയാളി കുടുംബത്തോടൊപ്പം കറങ്ങിനടക്കുന്നതായി ആരോഗ്യ വകുപ്പിന്റെ പരാതി. കൊല്ലം ജില്ലയിലെ കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ പട്ടാഴി സ്വദേശിക്കെതിരെ ആരോഗ്യവകുപ്പ് പരാതി നൽകി. ഇംഗ്ലണ്ടിൽ നിന്നും വന്നയാളാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം കുടുംബത്തോടൊപ്പം കറങ്ങിനടക്കുന്നത്. ഇയാൾ സർക്കാരിന്റെ മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് യാത്ര ചെയ്യുന്നതെന്ന് പരാതിയിൽ പറയുന്നു.

പട്ടാഴി കന്നിമേല്‍  സ്വദേശിക്ക് എതിരെയാണ് പരാതി. മാര്‍ച്ച് 8 നാണ് ഇയാൾ നാട്ടിലെത്തിയത്. ഇയാള്‍ ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശം പാലിക്കുന്നില്ല.  ഇയാളുടെ പ്രവർത്തിയിൽ പ്രദേശവാസികളും ആശങ്കയിലാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക