കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മെഡിക്കല്‍ കോളേജ് സജ്ജമാണ്. ദാതാവില്‍ നിന്നും ആവശ്യമായ കരള്‍ എടുത്ത് സ്വീകര്‍ത്താവിലേക്ക് കരള്‍ മാറ്റിവയ്ക്കുന്ന 18 മണിക്കോറോളം നീണ്ട് നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണിത്.
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ച ആദ്യമായി നടക്കുന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George). കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രി സജ്ജമാണ്. ദാതാവില്‍ നിന്നും ആവശ്യമായ കരള്‍ എടുത്ത് സ്വീകര്‍ത്താവിലേക്ക് കരള്‍ മാറ്റിവയ്ക്കുന്ന 18 മണിക്കോറോളം നീണ്ട് നീണ്ടുനില്‍ക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണിത്. ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ അവലോകന യോഗം ചെര്‍ന്നിരുന്നു. ഡോ. ജയകുമാറുമായും ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധുവുമായും നേരിട്ട് സംസാരിച്ച് കാര്യങ്ങള്‍ വിലയിരുത്തി. രാവിലെ 6 മണിക്ക് ശസ്ത്രക്രിയ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അഞ്ച് വര്‍ഷം മുമ്പ് 2016 മാര്‍ച്ച് 23നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ആദ്യമായി കരൾ മാറ്റിവയ്ക്കൽ നടത്തിയത്. അണുബാധയെത്തുടര്‍ന്ന് കരൾ മാറ്റിവച്ച രോഗി മരിച്ചു. അന്ന് പൂട്ടിയ യൂണിറ്റിനെക്കുറിച്ച് വാര്‍ത്തകൾ വന്നതോടെ യൂണിറ്റ് പുനരാരംഭിക്കാൻ നീക്കം തുടങ്ങി. തുടര്‍ന്ന് കരൾ മാറ്റിവയ്ക്കലില്‍ പ്രത്യേക പരിശീലനം നേടി വന്ന ഡോ. ആര്‍.എസ്.സിന്ധുവിനെ പദ്ധതിയുടെ നോഡൽ ഓഫീസറായി നിയമിച്ചു. പിന്നീട് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് സ്ഥലംമാറ്റിയത് വാര്‍ത്തയായിരുന്നു.
