മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ   ന്യുന മർദ്ദ പാത്തി( Off Shore Trough ) നിലനിൽക്കുന്നുണ്ട്.

കാസർകോട്: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. തുടർച്ചയായി ഒൻപതാം ദിവസവും ശക്തമായ മഴയാണ് കാസർകോട് ജില്ലയിൽ തുടരുന്നത്. കനത്ത മഴയെ തുടർന്ന് കണ്ണൂർ ശ്രീകണ്ഠപുരത്ത് വീട്ടുവളപ്പിലെ കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്നു. ശ്രീകണ്ഠപുരം ചെമ്പന്തൊട്ടി കോറങ്ങോട് മനോജിൻ്റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞത്. ഇന്നലെ വൈകിട്ടാണ് സംഭവം.

മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദ പാത്തി( Off Shore Trough ) നിലനിൽക്കുന്നുണ്ട്. ആന്ധ്രാ - ഒഡിഷ തീരത്തിനു മുകളിൽ ഒരു ചക്രവാതചുഴിയും ( cyclonic circulation) നിലനിൽക്കുന്നു. ഇതിൻ്റെ ഫലമായി കാലവർഷക്കാറ്റ് വരും ദിവസങ്ങളിലും ശക്തമായി തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകനായ രാജീവ് എരിക്കുളം പറഞ്ഞു.

കേരളത്തിൽ ഞായറാഴ്ച വരെ ശക്തി കൂടിയും കുറഞ്ഞും വ്യാപകമായ മഴ തുടരാനാണ് സാധ്യത. വടക്കൻ ജില്ലകളിൽ കൂടുതൽ മഴ സാധ്യത നിലനിൽക്കുന്നു. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ വരും ദിവസങ്ങളിലും തുടരാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷകർ മുന്നോട്ട് വയ്ക്കുന്നു. 

ഉത്തരാഖണ്ഡിൽ നദിയിൽ കാർ ഒഴുക്കിൽപ്പെട്ട് 9 മരണം, രാമനഗരയിലെ ദെല്ല നദിയിൽ ആണ് അപകടം നടന്നത്., കനത്ത മഴയെത്തുടർന്ന് നദിയിലെ ശക്തമായ ഒഴുക്കാണ് അപകട കാരണമായതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 