Asianet News MalayalamAsianet News Malayalam

വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു: വയനാട് കുറിച്യർ മലയിൽ മണ്ണിടിച്ചിൽ

ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ  മഴയും കാറ്റും മൂടൽ മഞ്ഞും ഉള്ളതിനാൽ വാഹനയാത്രയിൽ ജാഗ്രത വേണമെന്ന്  ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.

Heavy Rain Continues in Northern Districts
Author
Wayanad, First Published Jul 2, 2022, 6:32 PM IST

വയനാട്: വയനാട് കുറിച്യാർ മലയിൽ മണ്ണിടിച്ചിലുണ്ടായി. ജനവാസമില്ലാത്ത മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിനൊപ്പം പാറക്കല്ലുകളും ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ ആളാപയമില്ല.

സംസ്ഥാന വ്യാപകമായി മഴ തുടരുകയാണ്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. മലബാറിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ മുതൽ മഴ തുടരുകയാണ്. കണ്ണൂർ ജില്ലയിൽ പൊട്ടി വീണ വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു. പട്ടാന്നൂര്‍ നാലുപെരിയയിലെ കാവുതീയന്‍ ചാലില്‍ കുഞ്ഞമ്പു (80) ആണ് മരിച്ചത്. കാറ്റില്‍ മരം വീണ് നിലം പതിച്ച വൈദ്യുതി ലൈനില്‍ ചവിട്ടിയാണ് അപകടം

ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ  മഴയും കാറ്റും മൂടൽ മഞ്ഞും ഉള്ളതിനാൽ വാഹനയാത്രയിൽ ജാഗ്രത വേണമെന്ന്  ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. തൃശ്ശൂർ ജില്ലയിലെ പൂമല ജലസംഭരണിയിലെ ജലവിതാനം ഉയരുന്നതിനാൽ   ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. പരമാവധി സംഭരണ ശേഷി 29 അടിയാണ്. നിലവില്‍ ജലനിരപ്പ് 27 അടിയാണ്. 28 അടിയായാൽ ഷട്ടർ തുറക്കും. മലവായ് തോടിന്റെ ഇരുവശത്തുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

'കുടയെടുക്കാൻ മറക്കരുത്', മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശത്ത് ജാഗ്രതാ നി‍‍‍ർദേശം

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
02-07-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, ഇടുക്കി,  എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
03-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 
04-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
05-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 
06-07-2022: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു: വയനാട് കുറിച്യർ മലയിൽ മണ്ണിടിച്ചിൽ

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 02-07-2022 മുതൽ 06-07-2022 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 02-07-2022 മുതൽ 06-07-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ല.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

02-07-2022 മുതൽ 06-07-2022 വരെ: തെക്ക് കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
02-07-2022  മുതൽ 04-07-2022 വരെ: കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റര്‍ വേഗതയിൽ  ശക്തമായ കാറ്റിനും  മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Follow Us:
Download App:
  • android
  • ios