Asianet News MalayalamAsianet News Malayalam

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും, കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂനമർദ്ദം തമിഴ്നാട് - പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ഇപ്പോഴത്തെ മുന്നറിയിപ്പ്

Heavy rain expected in Kerala as low pressure to be formed in Bengal deep sea
Author
First Published Nov 9, 2022, 10:28 AM IST

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ  നിലവിലുള്ള ചക്രവാതച്ചുഴി  അടുത്ത 24  മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. നവംബർ 9 മുതൽ 11 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച്, ഈ ന്യൂനമർദ്ദം തമിഴ്നാട് - പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 13 ന് അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Follow Us:
Download App:
  • android
  • ios