കേരളത്തിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്  എന്നീ  ജില്ലകളിൽ  ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ  മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു 

തിരുവനന്തപുരം: കേരളത്തിൽ (kerala)അടുത്ത അഞ്ച് ദിവസം ശക്തമായ മഴ(rain)ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിലാകും ശക്തമായ മഴ. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിൻറേയും സ്വാധീന ഫലമായി ആണ് ഇത് 

കേരളത്തിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അസം പ്രളയക്കെടുതിമരണം 121 , മഴകുറയുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഗുവാഹത്തി : അസമിൽ പ്രളയക്കെടുതിയിൽ മരണം 121 ആയി. കഴിഞ്ഞ ദിവസവും നാല് സമരണം സംഭവിച്ചു . അതേസമയം മഴയുടെ തീവ്രത കുറയുന്നു എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. രണ്ടര ലക്ഷത്തോളം പേർ ക്യാമ്പുകളിൽ തുടരുകയാണ്.

കനത്ത മഴയെ തുടർന്ന് അസമിലും മേഘാലയയിലും പ്രളയസമാനമായ സാഹചര്യം ആയിരുന്നു. ഇരു സംസ്ഥാനങ്ങളിലും അതിരൂക്ഷമായ വെള്ളപ്പൊക്കമാണ് അനുഭവപ്പെട്ടത്. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തുണ്ട് . കേന്ദ്ര സഹായം ലഭ്യമാക്കിയിട്ടുണ്ട് .28 ജില്ലകളിലായി 300 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു.