Asianet News MalayalamAsianet News Malayalam

കനത്തമഴ, കവളപ്പാറയിൽ തെരച്ചിൽ നിര്‍ത്തി: രക്ഷാപ്രവര്‍ത്തകരെ ഒഴിപ്പിച്ചു

കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച മലപ്പുറം ജില്ലയിൽ തുടരുന്ന കനത്ത മഴ കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനം താറുമാറാക്കി. ഏതുനിമിഷവും മണ്ണിടിഞ്ഞു വീഴാവുന്ന പ്രദേശത്തുനിന്ന് രക്ഷാപ്രവര്‍ത്തകരെ വരെ ഒഴിപ്പിച്ചു.

heavy rain in kavalappara landslide area
Author
Malappuram, First Published Aug 14, 2019, 10:32 AM IST

മലപ്പുറം/കവളപ്പാറ: ഉരുൾപ്പൊട്ടൽ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി കനത്ത മഴ. മണ്ണിനകത്ത് അകപ്പെട്ടുപോയവര്‍ക്കുവേണ്ടിയുള്ള തെരച്ചിൽ തൽക്കാലം നിര്‍ത്തിവക്കാതെ തരമില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. കനത്ത മഴയിൽ ഏതു നിമിഷവും മണ്ണ് ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് കവളപ്പാറയിലെ ഉരുൾപ്പൊട്ടൽ പ്രദേശം ഇപ്പോഴുള്ളത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തെരച്ചിൽ നിര്‍ത്തി രക്ഷാപ്രവര്‍ത്തകരെ എല്ലാം പ്രദേശത്തുനിന്ന് ഒഴിപ്പിച്ചിരിക്കുകയാണ്. 

മഴയെ അവഗണിച്ചും എട്ടുമണിക്ക് തെരച്ചിൽ തുടങ്ങി ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു. അതിനുശേഷവും നിര്‍ത്താതെ മഴപെയ്യുന്ന സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം തൽക്കാലത്തേക്ക് അവസാനിപ്പിച്ചത്. മുപ്പത്തഞ്ച് പേരെ ഇനിയും പ്രദേശത്തുനിന്ന് കണ്ടെത്താനുണ്ട്. മണ്ണിനകത്തായവരെ കണ്ടെത്താൻ സോണാര്‍ മാപ്പിംഗ് അടക്കം സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും അതൊന്നും കവളപ്പാറയിലെ പ്രത്യേക പരിതസ്ഥിതിയിൽ പ്രായോഗികമല്ലെന്ന് കണ്ടെത്തി ഉപേക്ഷിക്കുകയായിരുന്നു. സ്വകാര്യ ഏജൻസികളെ സമീപിക്കാനും പദ്ധതിയുണ്ട്.heavy rain in kavalappara landslide area 

തുടര്‍ന്നു വായിക്കാം: അക്കമിട്ട് പേരെഴുതിയ ആ തുണ്ടു കടലാസിൽ ഒരു നാട് ഉറങ്ങുകയാണ്; കണ്ണീര്‍ തോരാതെ കവളപ്പാറ

രക്ഷാപ്രവര്‍ത്തകര്‍ ഒഴികെ മറ്റാരേയും കവളപ്പാറയിലേക്ക് കടത്തിവിടേണ്ടെന്ന തീരുമാനത്തിലാണ് ഇപ്പോൾ പൊലീസ്. കവളപ്പാറക്ക് ഒന്നര കിലോമീറ്റര്‍ അകലെ വച്ച് എല്ലാവരെയും തടയുന്നുണ്ട്. ദുരന്തം കാണാനെത്തുന്നവരുടെ അനിയന്ത്രിതമായ തിരക്ക് ആംബുലൻസിന്‍റെ പോലും വഴി മുടക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരുന്നു. ഇതോടെയാണ് ആളുകളെ നിയന്ത്രിക്കാൻ പൊലീസ് ഇടപെടൽ 

തുടര്‍ന്ന് വായിക്കാം: ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വേണം; ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ

തുടര്‍ന്ന് വായിക്കാം: പ്രിയദര്‍ശന്‍റെ മൃതദേഹം കിട്ടിയത് ബൈക്കിലിരിക്കുന്ന നിലയിൽ: കവളപ്പാറയിൽ നിന്ന് സങ്കടക്കാഴ്ച

 
Follow Us:
Download App:
  • android
  • ios