തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വയനാട്ടിലും മലപ്പുറത്തും പലയിടത്തും പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.

വയനാട്, കണ്ണൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കാണ് സേവനം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. മിലിട്ടറി എഞ്ചിനീയറിംഗ് ടാസ്‍‌ക് ഫോഴ്‌സിന്റെ സേവനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സൈന്യത്തിന്റെ സഹായം തേടി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സൈന്യത്തെ ആവശ്യപ്പെട്ടത്. മിലിട്ടറി എഞ്ചിനിയറിംഗ് ടാസ്ക് ഫോഴ്സിന്റെ സംഘത്തെ അയക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

വയനാട്, കണ്ണൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കാണ് സേവനം ആവശ്യപ്പെട്ടത്.