Asianet News MalayalamAsianet News Malayalam

മൺസൂൺ പാത്തി സജീവം; സംസ്ഥാനത്ത് പരക്കെ മഴ തുടരും, ജാഗ്രതാ നിർദേശം, 6 ജില്ലകളിൽ യെല്ലോ അലർട്ട്

തീവ്ര,അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ഈ ദിവസങ്ങളിൽ ജാഗ്രത കൈവിടരുതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്

heavy rain to continue in kerala, alert issued, yellow alert in 6 districts chances of high tide IMD rain warning, 03 August 2024
Author
First Published Aug 3, 2024, 3:19 PM IST | Last Updated Aug 3, 2024, 3:21 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ആറ് ജില്ലകളിൽ നാളെയും നിലവിൽ യെല്ലോ അലർട്ടാണ്. തീവ്ര,അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ഈ ദിവസങ്ങളിൽ ജാഗ്രത കൈവിടരുതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്നും നദീതീരങ്ങളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്ന് ആളുകൾ മാറണമെന്നും മുന്നറിയിപ്പുണ്ട്.

ജലാശയങ്ങളിൽ ഇറങ്ങരുതെന്നും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ടെന്നും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മധ്യകേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തിയും സജീവമാണ്. ഇതിന്‍റെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ തുടരുന്നത്. 

വയനാട് ദുരന്തം; മരിച്ചവരുടെ ആശ്രിതര്‍ക്ക് ആശ്വാസധനം; ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്ന് 4 കോടി അനുവദിച്ചു

വയനാട്ടിലെ ദുരന്തബാധിതർക്ക് കർണാടകയുടെ കൈത്താങ്ങ്; സർക്കാർ 100 വീടുകൾ നിർമിച്ച് നല്‍കുമെന്ന് സിദ്ധരാമയ്യ

 

Latest Videos
Follow Us:
Download App:
  • android
  • ios