Asianet News MalayalamAsianet News Malayalam

അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു, ആലപ്പുഴയിൽ 17 വീടുകൾ ഭാഗികമായി തകർന്നു, എറണാകുളത്ത് ഇടവിട്ട് മഴ

നാല് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത

Heavy rain warning continues
Author
First Published Sep 6, 2022, 10:54 AM IST

തിരുവനന്തപുരം : ആലപ്പുഴ ജില്ലയില്‍  അതീവ ജാഗ്രത . ഇന്നു ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്  ആണ്. ജില്ലയിൽ ഇന്നലെ രാത്രി മുതൽ തുടങ്ങിയ മഴ ഇപ്പോഴും പലയിടങ്ങളിലും തുടരുകയാണ്.  നദികളിലെ ജല നിരപ്പ് മുന്നറിയിപ്പ് നിരക്കിന് മുകളിലാണ്. ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും  17 വീടുകള്‍  ഭാഗികമായി തകര്‍ന്നു മരങ്ങൾ വീണാണ് വീടുകൾ നശിച്ചത്. ചെങ്ങന്നൂര്‍ താലൂക്കിൽ 4 ഉം, കാര്‍ത്തികപ്പള്ളി താലൂക്കിൽ 2 ഉം, മാവേലിക്കര താലൂക്കിൽ 8 ഉം, കുട്ടനാട് താലൂക്കിൽ 3 ഉം വീടുകളാണ് തകർന്നത്

 

ജില്ലയിലെ നിലവിലെ സ്ഥിതി ജില്ലാ ഭരണകൂടം വിലയിരുത്തുന്നുണ്ട് . അടിയന്തര സാഹചര്യങ്ങളെ നേരിടാൻ 20 അംഗ NDRF ടീം ജില്ലയില്‍  ഇന്ന് വൈകിട്ടോടുകൂടി എത്തിച്ചേരും.ജില്ലയിൽ മാവേലിക്കരയിലാണ് കൂടുതൽ മഴ പെയ്തത്. 91.2 മില്ലീ മീറ്റർ. 

എറണാകുളം ജില്ലയിൽ രാത്രി മുതൽ  ഇടവിട്ടുള്ള മഴ തുടരുന്നു . ജില്ലയിൽ ഇന്ന് ഓറഞ്ച് അല൪ട്ട് ആണ്. ശക്തമായ മഴയ്ക്കു൦ ഇടിമിന്നലിനു൦ സാധ്യത എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 

പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചു. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ആണ് നടപടി

സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് ജാഗ്രതാ നിർദേശം. നാല് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തൃശ്ശൂ‍ർ മുതൽ കാസർകോട് വരെ യെല്ലോ അല‍ർട്ടുമുണ്ട്.

ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടർച്ചയായ അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ അടക്കം അതീവജാഗ്രത വേണം. വെള്ളക്കെട്ടിനെയും മലവെള്ളപ്പാച്ചിലിനെയും ഉരുൾപൊട്ടലിനെയും കരുതിയിരിക്കണം. ഉച്ച കഴിഞ്ഞ് വടക്കോട്ട് മഴ ശക്തി പ്രാപിക്കും.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. നാളെ എറണാകുളം മുതൽ കണ്ണൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവോണദിനം കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്
 

Follow Us:
Download App:
  • android
  • ios