Asianet News MalayalamAsianet News Malayalam

കന്യാകുമാരി തീരത്ത് മയക്ക് മരുന്ന് വേട്ട; കറാച്ചിയില്‍ നിന്ന് കൊണ്ടുവന്ന ഹെറോയിനും ആയുധങ്ങളും പിടിച്ചെടുത്തു

99 പാക്കറ്റ് ഹെറോയിനും 20 ബോക്സ് സിന്തറ്റിക്ക് ഡ്രഗ്സുമാണ് ബോട്ടിലുണ്ടായിരുന്നത്

Heroin and weapons were seized by Kanyakumari coast
Author
Kanyakumari, First Published Nov 26, 2020, 1:53 PM IST

കന്യാകുമാരി: കന്യാകുമാരി തീരത്ത് തീരസംരക്ഷണ സേനയുടെ വൻ മയക്ക് മരുന്ന് വേട്ട. ശ്രീലങ്കൻ ബോട്ടിലായിരുന്നു ഹെറോയിനടക്കമുള്ള മയക്കുമരുന്നുകള്‍ കടത്താൻ ശ്രമിച്ചത്. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും കൊണ്ടുവന്ന മയക്ക് മരുന്ന് ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകവെയാണ് പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് ആറ് ശ്രീലങ്കൻ സ്വദേശികളെ തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ബോട്ടിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 99 പാക്കറ്റ് ഹെറോയിനും 20 ബോക്സ് സിന്തറ്റിക്ക് ഡ്രഗ്സ്, അഞ്ച് പിസ്റ്റളുകൾ എന്നിവയാണ് ബോട്ടിലുണ്ടായിരുന്നത്.

കടൽമാർഗം ഇന്ത്യൻതീരത്തേക്ക് വൻതോതിൽ മയക്കുമരുന്നുകൾ എത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു തീരസംരക്ഷണ സേനയുടെ ഓപ്പറേഷൻ. തൂത്തുക്കുടിയിൽ വച്ച് തിരിച്ചറിഞ്ഞ ബോട്ടിനെ കന്യാകുമാരിയിൽ വച്ച് പിടിച്ചടുക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios