ആദായ നികുതി റിട്ടേണുകൾ അടക്കം ഇൻകം ടാക്സ് ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി ബിനോയി കോടിയേരിയോട് ആവശ്യപ്പെട്ടു

കൊച്ചി: ആദായ നികുതി വകുപ്പിന്‍റെ തുടർച്ചയായ നോട്ടീസുകൾക്കെതിരെ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി. ആദായ നികുതി റിട്ടേണുകൾ അടക്കം ഇൻകം ടാക്സ് ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി ബിനോയി കോടിയേരിയോട് ആവശ്യപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

ഏത് സാഹചര്യത്തിലാണ് രേഖകൾ ആവശ്യപ്പെടുന്നതെന്ന് രേഖാമൂലം മറുപടി നൽകാൻ ഇൻകം ടാക്സിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തന്‍റെ സാമ്പത്തിക ഇടപാടുകളും ഹോംസ് ജനറൽ ട്രേഡിങ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ വിശദാംശങ്ങളും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് നിർദേശം. ഈ സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.


സിദ്ധാർത്ഥിന്‍റെ മരണം;കുറ്റകൃത്യത്തിൽ പങ്കെടുത്ത മുഖ്യപ്രതി കസ്റ്റഡിയിൽ, ഒളിവിലുള്ളവർക്കായി അന്വേഷണം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews