ആരോഗ്യ വിഭാഗം പരിശോധന നടത്തി പത്തുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ക്ഷേത്രത്തിനുള്ളിലെയും പരിസരത്തെയും ശുചിത്വം സംബന്ധിച്ച നിലവിലെ സാഹചര്യവും അറിയിക്കണമെന്നാണ് നിര്‍ദേശം.

കൊച്ചി: ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഹൈക്കോടതി. ആരോഗ്യ വിഭാഗം പരിശോധന നടത്തി പത്തുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ക്ഷേത്രത്തിനുള്ളിലെയും പരിസരത്തെയും ശുചിത്വം സംബന്ധിച്ച നിലവിലെ സാഹചര്യവും അറിയിക്കണമെന്നാണ് നിര്‍ദേശം. ക്ഷേത്ര പരിസരത്തെ ശുചിത്വം ഉറപ്പുവരുത്തേണ്ട ബാധ്യത ക്ഷേത്ര ഉപദേശക സമിതിയ്ക്ക് ഉണ്ടെന്നും വീഴ്ച വരുത്തിയാൽ ഗൗരവത്തോടെ കാണുമെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നൽകി.

YouTube video player