Asianet News MalayalamAsianet News Malayalam

ബാലഭിക്ഷാടനം: ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയ കുട്ടികളെ വിട്ടയയ്ക്കണമെന്ന് ഹൈക്കോടതി

കുട്ടികൾ മാതാപിതാക്കളെ പേന വിൽക്കുന്നതിനും മറ്റുമായി സഹായിക്കുന്നത് ബാലവേലയ്ക്ക് തുല്യമാകുന്നതെങ്ങനെയെന്ന്  കോടതി ചോദിച്ചു. ദരിദ്രനായിരിക്കുകയെന്നത് ഒരു കുറ്റമല്ലന്നും ഹൈക്കോടതി

High Court orders release of 2 children taken under the care of Child Welfare Committee
Author
First Published Jan 7, 2023, 5:17 PM IST

കൊച്ചി : ബാലഭിക്ഷാടനത്തിന്‍റെ പേരില്‍ ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയ രണ്ട് ആൺകുട്ടികളെ വിട്ടയക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം. രാജസ്ഥാന്‍ സ്വദേശികളായ രണ്ട് കുടുംബങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ആറും ഏഴും വയസുള്ള കുട്ടികളെയാണ്  ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയത്. കുട്ടികൾ മാതാപിതാക്കളെ പേന വിൽക്കുന്നതിനും മറ്റുമായി സഹായിക്കുന്നത് ബാലവേലയ്ക്ക് തുല്യമാകുന്നതെങ്ങനെയെന്ന്  കോടതി ചോദിച്ചു. ദരിദ്രനായിരിക്കുകയെന്നത് ഒരു കുറ്റമല്ലന്നും ഹൈക്കോടതി പറഞ്ഞു. 

കുട്ടികളെ കസ്റ്റഡിയിലെടുത്ത് മാതാപിതാക്കളില്‍ നിന്ന് അകറ്റാന്‍ പൊലീസിന് കഴിയില്ല. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച്, കുട്ടികളുടെ ക്ഷേമത്തിനാണ് പരിഗണന്ന നൽകേണ്ടത്. പരിചരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തവും കുട്ടിയുടെ സംരക്ഷണവും പ്രാഥമികമായി കുടുംബത്തിന്റേതാണ്. അതുകൊണ്ട് കുട്ടികളെ മാതാപിതാക്കളിൽ നിന്ന് വേർപിരിക്കാനാവില്ലന്നും കോടതി പറഞ്ഞു. കുട്ടികളെ ശിശുസംരക്ഷണ സമിതി സംരക്ഷണയിലാക്കിയത് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read More : ചാവക്കാട് ഹോട്ടലുകളിൽ പരിശോധന; പിടിച്ചെടുത്തത്ത് പഴകിയ ഭക്ഷണം, ബീഫ് ഫ്രൈ, കരി ഓയിൽ പോലുള്ള എണ്ണ...

Follow Us:
Download App:
  • android
  • ios